ആരോഗ്യമുള്ള കാലത്ത് മറ്റാർക്കൊക്കെയോ സ്നേഹവും താങ്ങുമായിരുന്ന ഈ പ്രിയപ്പെട്ടവർക്ക് ഇന്ന് നമ്മുക്ക് ഒരു താങ്ങാവാം. അമ്മമാർക്ക് ആവശ്യമായ സാധനങ്ങൾ സമ്മാനിച്ചും ഒരുനേരത്തെ ഭക്ഷണം നൽകിയുമെല്ലാം നിങ്ങൾക്കും ഈ സേവനത്തിൽ പങ്കുചേരാം.
donate nowഭൂമിയിലെ ഒരു കൂട്ടം പുണ്യ ജന്മങ്ങൾക്കായി ഏറ്റവും സ്നേഹത്തോടെ തുടക്കമിട്ട സ്ഥാപനമാണ് അമ്മകുയിൽ. 2021 ജനുവരി 20 രൂപീകൃതമായ അമ്മമാർക്കായുള്ള ഈ സ്നേഹ തണൽ സുമനസുകളുടെ സഹായത്തോടെ ഇന്നും ഒരുപാടു മുഖങ്ങളിൽ പുഞ്ചിരി നിറയ്ക്കുന്നു
ശ്രീമതി. ലീന വർഗീസിന്റെ നേതൃത്വത്തിൽ മറ്റു രണ്ട് അംഗങ്ങൾ കൂടിയടങ്ങുന്ന ഒരു ട്രസ്റ്റാണ് അമ്മകുയിൽ. ചാരിറ്റിയുടെ ഭാഗമായി ഒരുപാടു വൃദ്ധസദനങ്ങൾ സന്ദർശിക്കുകയും അവിടുത്തെ അമ്മമാരുടെ സങ്കടങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടു കാണുകയും, പിന്നീട് അതിൽനിന്നും പ്രചോദനമുൾകൊണ്ട് അമ്മമാരുടെ സംരക്ഷണത്തിനും സന്തോഷത്തിനുമായി ഇത്തരമൊരു സ്ഥാപനം ആരംഭിക്കുകയും ചെയ്തു. സാമ്പത്തികമായി ബുദ്ധിമുട്ടനുവഭിക്കുന്നവരും സംരക്ഷിക്കാൻ ആരോരുമില്ലാത്തവരുമായ അമ്മമാരേ അഡ്മിഷൻ ഫീസ് ഒന്നുമില്ലാതെ സൗജന്യമായാണ് ഈ സ്ഥാപനം സംരക്ഷിക്കുന്നത്.

donate now